പാലാ മേവിടയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. തിങ്കളാഴ്‌ച വൈകിട്ടാണ് റോഡിനോട് ചേർന്നുള്ള പുരയിടത്തി ലെ കൈതത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തിയത്. കോട്ടയം എസ്‌പിയും പാലാ ഡിവൈഎസ് പിയും രാവിലെ സംഭവസ്ഥലത്തെത്തിയിരുന്നു.
ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദ പരിശോധനകൾ നടത്തി. തഹസിൽദാരുടെ മേൽനോട്ടത്തിൽ പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർ ത്തിയാക്കി. പോസ്‌റ്റുമോർട്ടം നടപടികളും മെഡിക്കൽ കോളേജിൽ നടക്കും. അതേസമയം, ആഴ്ച കൾക്ക് മുൻപ് കാണാതായ സമീപവാസിയായ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിൻതാണ് ശരീര ഭാഗങ്ങളെന്ന് കുടുംബാംഗങ്ങളടക്കം പറയുമ്പോഴും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമെ ഉറപ്പിക്കാനാവൂ എന്ന് പാലാ ഡിവൈസ്പി കെ സദൻ പറഞ്ഞു
സ്ഥലത്തുണ്ടായിരുന്ന വസ്ത്രഭാഗങ്ങൾ മാത്യുവിൻ്താണെ ന്നാണ് കുടുംബം പറയുന്നത്. ഡിഎൻഎ പരിശോധനകൾക്ക് ശേഷമെ ഇത് ഉറപ്പിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. മാത്യുവിനെ കാണാതായ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൻ പോലീസ് സന്നാഹത്തോടെ പ്രദേശത്ത് വ്യാപക തെരച്ചിലും നടത്തിയിരുന്നു. വിവിധ അസുഖങ്ങൾ അലട്ടിയിരുന്ന മാത്യുവിനെ സമാനസാഹചര്യത്തിൽ മുൻപ് ഒരുതവണയും കാണാതാ യിരുന്നു.
മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് പുതി യ കേസെടുത്തിട്ടുണ്ട്. ഡിഎൻഎ പരിശോധനാഫലം പുറത്തുവരുന്നതോടെ മാത്രമെ മാത്യുവിന്റെ തിരോധാനം സംബന്‌ധിച്ച അഭ്യൂഹങ്ങൾക്ക് അവസാനമാകൂ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments