Latest News
Loading...

കറുത്തിരുണ്ട് മാനം. പ്രതീക്ഷയോടെ ഭൂമി




സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴയെത്തുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


വേനല്‍ 2 മാസം പിന്നിടുമ്പോഴേയ്ക്കും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകളും വറ്റി തുടങ്ങി. മീനച്ചിലാര്‍ പലയിടത്തും ചാലുകളായി മാറി. കാര്‍ഷിക മേഖലയും ജലദൗര്‍ലഭ്യത്തിന്റെ പ്രതിസന്ധിയിലാണ്. വാഴ, ജാതി തുടങ്ങി വെള്ളം അനിവാര്യമായ വിളകള്‍ നശിക്കാന്‍ കനത്ത വെയില്‍ തുടരുന്നത് വഴിവെയ്ക്കും. ഈ സാഹചര്യത്തില്‍ മാനത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ആശ്വാസത്തോടെയാണ് കര്‍ഷകര്‍ നോക്കിക്കാണുന്നത്. 



കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളില്‍ ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല. ശനിയാഴ്ച തെക്കന്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments