Latest News
Loading...

പള്ളിയില്‍ പോകാനിറങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു



പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് മുന്നില്‍ റോഡ് മുറിച്ചുകടന്ന വയോധിക ബൈക്ക് ഇടിച്ച് മരിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. അന്തീനാട് മഞ്ഞക്കുന്നേല്‍ റോസമ്മ മാണി (81) ആണ് മരിച്ചത്. 



ആശുപത്രിയിലെ ചാപ്പലില്‍ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനായി പോവുകയായിരുന്നു റോസമ്മ. റോഡിന് മറുവശത്ത് നിന്നും ആശുപത്രിയിലേയ്ക്ക് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് റോസമ്മയെ ഇടിക്കുകയായിരുന്നു. 


ഗുരുതരമായി പരിക്കേറ്റ റോസമ്മയെയും ബൈക്ക് യാത്രികനെയും ആംബുലന്‍സില്‍ മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും റോസമ്മയുടെ മരണം സംഭവിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പയസ് മാണിയുടെ മാതാവാണ്. സംസ്‌കാരം നാളെ രാവിലെ 10ന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും.  







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments