സംസ്ഥാനത്തെ മികച്ച തഹസിൽദാരിനുള്ള പുരസ്കാരത്തിന് മീനച്ചിൽ താലൂക്കിലെ തഹസിൽദാർ (എൽ.ആർ) പൂഞ്ഞാർ പന ച്ചിപ്പാറ തട്ടക്കുഴ ഇല്ലം കെ.സുനിൽകുമാർ അർഹനായി. മീനച്ചിൽ താലൂക്കിലെ മിച്ചഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർവേ ഉൾപ്പെടെയുള്ള പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകിയതും അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടിയെടുത്തതും പുരസ്കാരം നേട്ടത്തിനു കാരണമായി.
റീസർവേയിൽ തെറ്റായി വന്നിട്ടുള്ള തോട്ടം ഭൂമികളുടെ ഇനമാറ്റം, നിലംപുരയിടം രേഖകൾ തയാറാക്കൽ, സർവേ അദാലത്ത് തുടങ്ങിയ പ്രവർത്തനങ്ങളും മികവിനു കാരണമായി.
2022 മുതൽ മീനച്ചിൽ താലൂക്കിൽ തഹസിൽദാരാണ്. ഭാര്യ- പ്രീതി ദാമോ രൻ (പൂഞ്ഞാർ എസ്.എൻവി എച്ച്എ സ്എസ് അധ്യാപിക). മക്കൾ സ്വാതി, മൈഥിലി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments