മലയാള സാഹിത്യ രംഗത്ത് ഏഴു പതിറ്റാണ്ടോളം നിറഞ്ഞു നിന്നിരുന്ന, കഴിഞ്ഞ ദിവസം അന്തരിച്ച സാഹിത്യകാരന്‍ A S. കുഴികുളത്തിന്റെ അനുസ്മരണ സമ്മേളനം നടത്തി. കുടക്കച്ചിറ കൈരളി വിജ്ഞാനകേന്ദ്രത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ എഴുത്തുകാരന്‍ ജോര്‍ജ് പുളിങ്കാട് അനുസ്മരണ പ്രസംഗം നടത്തി.
ലൈബ്രറി പ്രസിഡന്റ് എബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. വലവൂര്‍ നാഷണല്‍ ലൈബ്രറിയുടെ ലൈബ്രേറിയന്‍ ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജോസകുട്ടി ഇളയാനിതോട്ടം, ആന്റണി മാത്യു വെള്ളാമ്പയില്‍, തോമസ് വാക്കപറമ്പില്‍, ലിസി ഇടക്കാട്ട്, ആഗസ്റ്റിന്‍ കരിശ്ശേരില്‍, വത്സരാജന്‍ വെള്ളാമ്പയില്‍, കവി K. R. രഘു, എ.എസ് കുഴികുളത്തിന്റെ മകന്‍ മംഗളം ദിനപത്രം എഡിറ്റര്‍ രാജേഷ് കുഴികുളം എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments