ആധുനിക ഭാരതത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ ചാലക ശക്തിയായി പ്രവർത്തിച്ച മഹതിയായിരുന്നു കസ്തുർബ ഗാന്ധിയെന്നു ഗാന്ധി ദർശൻ വേദിസംസ്ഥാന സെക്രട്ടറിയും ഡിസിസി സിനിയർ വൈസ് പ്രസിഡന്റ്റുമായ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു . ഗാന്ധിജിയോട് ചേർന്നു നിന്ന് അത്യാവശ്യം വേണ്ട തിരുത്തലുകളോടെ സ്വാതന്ത്ര്യ സമരത്തിലും ബാലിക സ്ത്രീ പങ്കാളിത്തവും സമുദ്ധാരണവും കസ്തുർബാജി നിർവഹിച്ചതായിഎ കെ ചന്ദ്രമോഹൻ വിലയിരുത്തി.
ബാലിക സദനുകൾ വലിയ സേവനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്ന് ചെയ്തത്.ഇടമറ്റം വി കെ പി എം, എൻ എസ് എസ് ട്രെയിങ് കോളേജിൽഡോക്റ്റർ ശോഭ സലിമോന്റെ അധ്യ് യക്ഷതയിൽ ചേർന്ന കസ്തുർബ അനുസ്മരണ സമ്മേളനത്തിൽ രേഖ ആർ നായർ, പ്രസാദ് കൊണ്ടുപ്പറമ്പിൽ, തിരുവോണം വിജയകുമാർ, സുകു വാഴമറ്റം, മാത്യു കുര്യൻ, ലോമോൻ പാമ്പ്ലാനി, സോയി മുണ്ടട്ടു, സ്റ്റുഡന്റ് ലീഡർ ആതിര തുടങ്ങിയവർ പ്രസംഗിച്ചു. യോഗം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments