K.P.C.C യുടെ നിര്‍ദേശം അനുസരിച്ചു തലപ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലാശനാല്‍ ജംഗ്ഷനിലെ റേഷന്‍ കടയ്ക്കു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട്, രൂക്ഷമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു കൊണ്ട് നടത്തുന്ന സമര പരിപാടിയില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
യോഗത്തില്‍ കോണ്‍ഗ്രസ് തലപ്പലം മണ്ഡലം പ്രസിഡന്റ് M. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ ധര്‍ണ ഉത്ഘാടനം ചെയ്തു.DCC വൈസ് പ്രസിഡന്റ് AK ചന്ദ്രമോഹന്‍, UDF തലപ്പലം മണ്ഡലം ചെര്‍മാന്‍ Ad സജി ജോസഫ്, DCC ജനറല്‍ സെക്രട്ടറി R പ്രേംജി, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് R ശ്രീകല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, ജോമി ബെന്നി, എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments