ളാലം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള എഫ് ഐ ജി ഗ്രൂപ്പ് നടത്തിയ ജൈവ മധുരക്കിഴങ്ങ് കൃഷിയുടെ ഈ വർഷത്തെ വിളവെടുപ്പ് പൂവരണി കൊച്ചുകൊട്ടാരത്തുവച്ച് നടന്നു. റ്റിറ്റി മാണി ജോസഫ് പുല്ലാട്ടിന്റെ കൃഷിയിടത്തിൽ വച്ച് പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന ഫിലിപ്പ്
ഉത്ഘാടനം നിർവഹിച്ചു.
കിഴങ്ങ് വിളകളിലെ ഗുണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന മധുരക്കിഴങ്ങിന്റെ കൃഷി നിരവധി സ്ഥലങ്ങളിൽ എഫ് ഐ ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്.ളാലം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് -വിളവെടുപ്പിലൂടെ ലഭിക്കുന്ന മധുരക്കിഴങ്ങ് ഗ്രേഡ് തിരിച്ചു കിഴങ്ങായും, മറ്റ് മൂല്യവർധിത ഉൽപ്പന്നമായും വിപണനം നടത്തുന്നത്.
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ വർഷം മുതലാണ് കമ്പനി മധുരക്കിഴങ്ങ് കൃഷി സജീവമാക്കിയത്. കമ്പനി ചെയർമാൻ ജോസഫ് മൈക്കിൾ, കൊഴുവനാൽ കൃഷി ഓഫീസർ മഞ്ചുശ്രീ ആർ വി, മീനച്ചിൽ കൃഷി ഓഫീസർ അഖിൽ രാജു, ഡയറക്ടർ റ്റിറ്റി മാണി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments