Latest News
Loading...

സ്നേഹവീടുകളുടെ താക്കോൽദാനം



കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എം.ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ്. സെല്ലും ,സീപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ടയും സംയുക്തമായി നിർമ്മിച്ച 8 സ്നേഹവീടുകളുടെ താക്കോൽ സമർപ്പണം 2025 ജനുവരി 26 ഞായർ രാവിലെ 11:30ന്  സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവന്‍  നിർവഹിക്കും.  


യോഗത്തിൽ പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  മറിയാമ്മ ഫെർണാണ്ടസ്,എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയ, എം.ജി.യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ഇ. എൻ.ശിവദാസൻ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments