Latest News
Loading...

അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു.



പാലാ . കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ചു 2 പേർക്ക്  പരുക്കേറ്റു. കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53) , ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 



ചൊവ്വാഴ്ച്ച അർധരാത്രി പാലാ - പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം. കൈയ്യിൽ ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments