Latest News
Loading...

പുലി ഇറങ്ങിയതായി അഭ്യൂഹം. മേലുകാവിൽ ആശങ്ക.



മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തോണിക്കല്ല് ഭാഗത്ത് പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. പ്രദേശവാസിയായ തങ്കച്ചൻ ആണ് രാവിലെ 5 മണിയോടെ പുതിയ കണ്ടതായി പറയുന്നത്. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ പുലിയെ വ്യക്തമായി കണ്ടതായി ഇദ്ദേഹം പറയുന്നു. 



പ്രദേശത്ത് വേനൽക്കാലത്ത് അതിരാവിലെ ടാപ്പിൽ നടത്തുന്നവർ നിരവധിയാണ് . ടാപ്പിങ്ങിനായി എത്തിയ തങ്കച്ചൻ തോട്ടത്തിലേക്ക് കടക്കുന്നതിന് മുൻപാണ് ഒരു കല്ലിൽ കിടക്കുന്ന നിലയിൽ പുലിയെ കണ്ടത്. തങ്കച്ചനെ കണ്ടതോടെ പുലി എഴുന്നേറ്റ് നിന്നു. നീണ്ട വാലും ദേഹത്തെ പുള്ളികളും തിരിച്ചറിഞ്ഞതായി തങ്കച്ചൻ പറയുന്നു. ഭയന്നുപോയ തങ്കച്ചൻ കയ്യിൽ ഉണ്ടായിരുന്ന വലിയ ജാർ നിലത്ത് അടിച്ചതോടെ ശബ്ദം കേട്ട് മറിഞ്ഞതായി തങ്കച്ചൻ പറയുന്നു. 



സംഭവം സമീപവാസികളെ അറിയിച്ചതോടെ വിവരം പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചു. തുടർന്ന് മറ്റ് ടാപ്പിങ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. 
വിവരം അറിഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ പ്രസന്ന സോമൻ, മുൻ പ്രസിഡന്റ് റ്റി.ജെ ബെഞ്ചമിൻ, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് തുടങ്ങിയ . ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

വനം വകുപ്പിലും പോലീസിലും വിവരമറിയിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് ജോസ്കുട്ടി പറഞ്ഞു. മുട്ടത്തുള്ള റേഞ്ച് ഓഫീസിലും വിവരമറിയിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments