സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ , മോട്ടോർ വാഹന വകുപ്പ് അധികൃതർ രണ്ട് വാഹനങ്ങളുടെയും ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന 2 ബസുകളിലെ പാലാ സ്റ്റാൻഡിൽ തമ്മിലടിച്ചത്.
കോട്ടയം മുതൽ പാലാ വരെ മത്സര ഓട്ടം നടത്തിയ ബസുകൾ പല സ്ഥലത്തും കൂട്ടി ഇടിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു യാത്രക്കാർ വീഡിയോ പകർത്തി പാലാ പൊലീസിനും, മോട്ടോർ വാഹന വകുപ്പിനും അയച്ച് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസടുത്തത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം എം വി ഐ പി.ജി സുധീഷ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് ബസിലെയും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ ടി ഒ ഹിയറിങ്ങിനായി വിളിച്ച് വരുത്തി ലൈസൻസ് സസ്പെൻ്റ് ചെയ്തത്. തീരുമാനം ആയി. നാല് പേരെയും മോട്ടോർ വാഹന വകുപ്പിൻ്റെ ക്ലാസിന് അയക്കാനും നിർദേശം ഉണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments