Latest News
Loading...

പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദൈവാലയത്തിൽ ശതാബ്ദി ആഘോഷം നടന്നു



പൂഞ്ഞാർ  ചെറുപുഷ്പാശ്രമ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ആനത്താരയ്ക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. 


ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. പി.സി. ജോർജ്, പൂഞ്ഞാർ ഫൊറോന വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്., ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് അത്ത്യാലിൽ, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, അധ്യാപക പ്രതിനിധി ടോണി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. 



ആശ്രമ പ്രിയോർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ ഫാ. ജോയ് നിരപ്പേൽ സി.എം.ഐ. കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ മുൻ ആശ്രമ ശ്രേഷ്ഠരെ ആദരിക്കുകയും ശതാബ്ദി സ്മരണികയുടെ പ്രകാശനം നടത്തുകയും ചെയ്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments