പാലാ ഉപജിലാതല എൽ.പി.സ്‌കൂൾ കായികമേളയിൽ, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് ഗ്രാന്റ് ഓവറോൾ. ഗ്രൂപ്പ്, വ്യക്തിഗത മത്സരയിനങ്ങളിളെല്ലാം തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ, എൽ.പി. കിഡ്ഡീസ് ഗേൾസ്, എൽ.പി. കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തിൽ ഓവറോൾ നേടി.
ഗ്രാന്റ് ഓവറോൾ നേട്ടത്തിനും മാർച്ച്പാസ്റ്റിന് ഒന്നാം സ്ഥാനത്തിനും എൽ.പി. മിനി ബോയ്സ് വിഭാഗം 100 മീറ്റർ റേസിൽ ആൽഫിൻ തോമസ് മാത്യു രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ മൂന്നാം സ്ഥാനത്തിനും സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ രണ്ടാം സ്ഥാനത്തിനും 4 x 50 മീറ്റർ റിലേയിൽ ഇവാൻ ജോബിൻ, ആൽഫിൻ തോമസ് മാത്യു, നിക്കോളാസ് വിപിൻ, ശ്രീരാം ഷിബു എന്നിവർ ഒന്നാം സ്ഥാനത്തിനും അർഹരായി.
എൽ.പി. മിനി ഗേൾസ് വിഭാഗം 100 മീറ്റർ റേസിൽ അങ്കിതാ അജീഷ് രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ മൂന്നാം സ്ഥാനത്തിനും 4 x 50 മീറ്റർ റിലേയിൽ മരിയാ റോബിൻ, ശ്രീഭദ്രാ ആർ. നായർ, കാതറിൻ സുനിൽ, അങ്കിതാ അജീഷ് എന്നിവർ രണ്ടാം സ്ഥാനത്തിനും എൽ.പി. കിഡ്ഡീസ് ബോയ്സ് വിഭാഗം 100 മീറ്റർ റേസിൽ സ്റ്റീവൻ മാത്യു രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ രണ്ടാം സ്ഥാനത്തിനും സാവ്യോ മൈക്കിൾ മൂന്നാം സ്ഥാനത്തിനും ലോങ്ങ് ജംപിൽ സാവ്യോ മൈക്കിൾ ഒന്നാം സ്ഥാനത്തിനും അർഹരായി
സ്റ്റീവൻ മാത്യു മൂന്നാം സ്ഥാനത്തിനും 4 x 100 മീറ്റർ റിലേയിൽ വൈഷ്ണവ് സജി, മാധവ് ഹരീഷ്, സാവ്യോ മൈക്കിൾ, സ്റ്റീവൻ മാത്യു എന്നിവർ ഒന്നാം സ്ഥാനത്തിനും എൽ.പി. കിഡ്ഡീസ് ഗേൾസ് വിഭാഗം 100 മീറ്റർ, റേസിൽ എസ്തേർ മരിയ വിനീത് ഒന്നാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ എസ്തേർ മരിയ വിനീത് ഒന്നാം സ്ഥാനത്തിനും സാവ്യോ മൈക്കിൾ മൂന്നാം സ്ഥാനത്തിനും ലോങ്ങ് ജംപിൽ സാവ്യോ മൈക്കിൾ ഒന്നാം സ്ഥാനത്തിനും സ്റ്റീവൻ മാത്യു മൂന്നാം സ്ഥാനത്തിനും 4 x 100 മീറ്റർ റിലേയിൽ വൈഷ്ണവ് സജി, മാധവ് ഹരീഷ്, സാവ്യോ മൈക്കിൾ, സ്റ്റീവൻ മാത്യു എന്നിവർ ഒന്നാം സ്ഥാനത്തിനും അർഹരായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments