Latest News
Loading...

കാണാതായ 84കാരന് വേണ്ടി വ്യാപക തെരച്ചിൽ



പാല മീനച്ചിലിൽ നിന്നും കാണാതായ വയോധികനുവേണ്ടി പോലീസിന്റെ വ്യാപക തെരച്ചിൽ . പാലാ മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യൂ തോമസ് (മാത്തച്ചൻ-84) നെ വീടിനു സമീപത്തുനിന്നു കാണാതായത് ഡിസംബർ 21 നാണ്.  ഇദ്ദേഹം വീട്ടിൽ നിന്നും അധിക ദൂരം പോകാൻ സാധ്യതയില്ലെന്ന് നിഗമനത്തിൽ വീടിന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ശക്തമായ തിരച്ചിൽ നടത്തുന്നത്. എ ആർ ക്യാമ്പിൽ നിന്നും മറ്റ് സബ് ഡിവിഷനുകളിൽ നിന്നുമായി എഴുപതോളം പോലീസുകാരാണ് തിരച്ചിൽ സംഘത്തിൽ ഉള്ളത്. ജീർണിച്ച ശരീരത്തിന്റെ ഗന്ധം കണ്ടെത്താൻ കഴിയുന്ന കടാവർ ഡോഗുകളും സംഘത്തിൽ ഉണ്ട്. 



മാത്തച്ചനും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടിൽ താമസിച്ചിരുന്നത്. രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്തച്ചൻ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാണാതാകുമ്പോൾ മാത്തച്ചൻറെ കൈവശം മൊബൈൽഫോണോ പണമോ ഉണ്ടായിരുന്നില്ല. 21 ന് പത്തുമണിയോടെ ഒരു വാഹനത്തിൻ്റെ ഡോർ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. സമീപവീടുകളിൽ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. 

തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്‌തു.. പോലീസ് തുടക്കത്തിൽ തെരച്ചിൽ നടത്തിയെങ്കിലും തുടർന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു. 




പാലാ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ നടത്തുന്നത്. വീടുകളിലും പുരയിടങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഒരു സ്ഥലവും വിട്ടു പോകാതെയാണ് തിരച്ചിൽ നടക്കുന്നത്. പ്രായംചെന്ന ആളായതുകൊണ്ട് കൂടുതൽ അധിക ദൂരം പോയിട്ടുണ്ടാകില്ല എന്നാണ് പോലീസ് കരുതുന്നത്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments