പാലാ നഗരസഭ യുടെ 2025-- 26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള വികസന സെമിനാർ ചെയർമാൻ ഷാജു തുരുത്തൻ ഉത്ഘാടനം ചെയ്തു. പതിനെട്ട് കോടി പതിനാല് ലക്ഷം രൂപയുടെ പദ്ധതിരേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു.
വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റികൾ,വാർഡുസഭകൾ, ഭിന്നശേഷി വർഡുസഭ,എസ് സി വാർഡുസഭ എന്നിവ കൂടി ആയതിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് പദ്ധതിരേഖ രൂപികരിക്കുന്നത്. ഉത്പാദനം സേവനം പശ്ചാത്തലം എന്നീ മുന്നു മേഖലകൾ തിരിച്ചാണ് പദ്ധതി രൂപീകരണം. യോഗത്തിൽ വൈസ് ചെയർമാൻ ലിനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി എ പയസ്, കൗൺസിലർമാരായ ജോസിൻ ബിനോ , നീനാ ചെറുവള്ളി, ലിസ്സിക്കുട്ടി മാത്യു, ആൻ്റോ പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ , സിജി പ്രസാദ്, മായാ പ്രതിപ്, സതി ശശികുമാർ ,ആനി ബിജോയി , സൂപ്രണ്ടൻ്റ് രേഖ എസ്, പ്ലാൻ ക്ലർക്ക് ഷെമീം പി എം തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments