Latest News
Loading...

അന്തര്‍ സര്‍വകലാശാല ഫൈനല്‍ നാളെ. കേരള മദ്രാസ് ഫൈനല്‍




പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ വിഭാഗം വോളിബോള്‍ ഫൈനല്‍ നാളെ വൈകുന്നേരം ആറുമണിക്ക് നടക്കും. ഇന്ന് നടന്ന ഒന്നാം സെമിഫൈനലില്‍ കേരള യൂണിവേഴ്‌സിറ്റി 5 സെറ്റ് നീണ്ടുനിന്ന  വാശിയേറിയ ആവേശ പോരാട്ടത്തില്‍ എസ് ആര്‍ എം യൂണിവേഴ്‌സിറ്റി ചെന്നൈയെ മറികടന്നാണ് ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 25-18, 20-25, 25-21, 24-26, 15-13.



മദ്രാസ് യൂണിവേഴ്‌സിറ്റിയും  കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലില്‍  ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കിയാണ് മദ്രാസ് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 19-25, 25-20, 26-24, 25-19.

ഇന്ന് 3.30ന് നടക്കുന്ന ലൂസ്‌ഴ്‌സ് ഫൈനലില്‍ എസ് ആര്‍ എം യൂണിവേഴ്‌സിറ്റി ചെന്നൈ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയെ നേടും. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments