Latest News
Loading...

പ്രതിഷേധവുമായി സി.പി.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റി



പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ച് പൂഞ്ഞാർ ബസ് സ്റ്റാൻ്റിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ എഴുതിച്ചേർത്തിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ അപൂർണ്ണമായത് അപലപനിയമാണെന്ന് സി.പി.എം ലോക്കൽ കമ്മറ്റി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പൂഞ്ഞാറിൽ വിവിധ പ്രതിഷേധ സമരങ്ങൾ നടന്നിട്ടുണ്ട്. പണ്ട് തെള്ളിയിൽ മൈതാനം എന്ന് അറിയപ്പെട്ട ഇന്നത്തെ പൂഞ്ഞാർ ബസ് സ്റ്റാൻ്റ് നിരവധി സമരസമ്മേളനങ്ങൾക്ക് വേദിയായിട്ടുണ്ട്. 



 സ്വാതന്ത്ര്യ സമര സേനാനിയായ സി. ജോൺ തോട്ടക്കര, സിറിയക് ആരംപുളിയക്കൽ, വർക്കി തടവനാൽ എന്നിവരുടെ പേരുകൾ ഒഴിവാക്കപ്പെട്ടത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം തെറ്റാണെന്നും അർഹതയുള്ളവരുടെ മുഴുവൻ പേരുകളും ഉൾപ്പെടുത്തി ഫലകം സ്ഥാപിക്കാവു എന്ന് പൂഞ്ഞാർ ലോക്കൽ സെക്രട്ടറി ടി.എസ് സിജു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.



പൂഞ്ഞാറിലെ പുതിയ തലമുറയ്ക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന രീതിയിൽ സ്വാതന്ത്രസമര ചരിത്രത്തെ തിരുത്തി എഴുതുകയും അതിൻ്റെ മറവിൽ വലിയ അഴിമതിക്കും ഒരുങ്ങുന്ന ഭരണസമിതിക്കെതിരെ ഈ തെറ്റായ സമീപനം തിരുത്തിയില്ലെങ്കിൽ ബഹുജനപ്രക്ഷേഭം ഉണ്ടാകുമെന്നും അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments