പാലാ മുനിസിപ്പാലിറ്റി 2-ാം വാര്‍ഡില്‍ മുണ്ടുപാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികയെ പാലാ മരിയസദനത്തിലേയ്ക്ക് മാറ്റി. വെള്ളാഞ്ചൂര്‍ വീട്ടില്‍ പത്മാവതിയമ്മ കാലിനു നേരിയ പൊട്ടല്‍ ഉണ്ടാതിനെ തുടര്‍ന്ന് തുടര്‍ന്ന് ദൈനംദിനം ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അസ്ഥയില്‍ കഴിയുകയായിരുന്നു.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വയോധിക ഒറ്റയ്ക്കായിരന്നു താമസം. ഇവരെ താമസിപ്പിക്കാന്‍ മറ്റു സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അനുകൂലമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ആവശ്യം അറിയിച്ചതിനെ തുടര്‍ന്ന് പരിമിതികള്‍ക്കിടയിലും മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് ഇവിടെ പ്രവേശിപ്പിക്കാന്‍ തയാറാകുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലറും, പാലാ മുന്‍സിപാലിറ്റി മുന്‍ ചെയര്‍പേര്‍സണുമായ ജോസിന്‍ ബിനോയും ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും ചേര്‍ന്ന് പത്മാവതിയമ്മയെ മരിയസദനത്തില്‍ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments