എംഎല്‍എയുടെ ആസ്തി വികസന ഫണ്ടായ ഒരു കോടി 32 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന യോഗത്തില്‍ പാലാ നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാളും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഫാ. ജോസഫ് മാലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
സന്തോഷ് മരിയസദനം ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും ഓടകളും നിര്‍മിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചത്. ഇളംതോട്ടം കവല ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി പുതിയ കലുങ്ക് നിര്‍മിച്ചു. റോഡിന് ഇരുവശവും ശുചീകരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് റോഡിന് വീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം റോഡ് ഉയര്‍ത്തി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments