മുണ്ടാങ്കൽ സെന്റ് ഡൊമിനിക്സ് പള്ളിയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാളിൻ്റെ ഭാഗമായുള്ള പ്രദിക്ഷണത്തിന് വരവേൽപ്പ് നൽകുമെന്ന് പയപ്പാറിലെ ജനകീയ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിലധികമായി ഇത്തരത്തിൽ സ്വീകരണം ഒരുക്കി വരുന്നുണ്ട്. ജനുവരി 26ന് രാത്രി 7 മണിക്ക് പയപ്പാറിലെത്തുന്ന എത്തുന്ന പ്രദിക്ഷണത്തെ നാനാ ജാതി മതസ്ഥരായ പ്രദേശവാസികൾ ചേർന്ന് വരവേൽക്കും.
ഹൈന്ദവ സഹോദരങ്ങളുടെ നേതൃത്വത്തിൽ 501 നിലവിളക്കുകൾ കൊളുത്തി തിരുസ്വരൂപത്തെ എതിരേൽക്കും. പ്രദേശത്ത് പന്തൽ ഒരുക്കുന്നതും വീഥി അലങ്കരിക്കുന്നതും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും നടത്തുന്നത് ഈ കൂട്ടായ്മയാണ് .
വെടിക്കെട്ട്, ഭക്ഷണം എന്നിവയും സജ്ജീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. സംഘാടകസമിതി കൺവീനർ പ്രമോദ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ബിജു തോമസ് , ജോയ് മാത്യു , ജസ്റ്റിൻ എം തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments