പൊലീസ് ചമഞ്ഞു ചായക്കടയിൽ നിന്നു പണം തട്ടിയ പൂഞ്ഞാർ സ്വദേശി കൊച്ചിയിൽ പിടിയിലായി. മണിയംകുന്ന് കിടങ്ങത്ത് കാരോട്ട് സിജോ ജോസഫ് (41) ആണ് അറസ്‌റ്റിലായത്.
വൈപ്പിൻ കാളമുക്ക് ഭാഗത്തു ഷൈജുവിൻ്റെ ചായക്കടയിലെത്തി കമ്മിഷണറുടെ സ്ക്വാഡിലെ പൊലീസുകാരനാണെന്നു പരിചയപ്പെടുത്തിയ സിജോ നിയമവിരുദ്ധ ഉൽപന്നങ്ങൾ വിൽ പന നടത്തുന്നതായി പരാതിലഭിച്ചതിനാൽ കട പൂട്ടിക്കുമെ ന്നു ഭീഷണിപ്പെടുത്തി. തുടർന്ന് 10,000 രൂപ ആവശ്യപ്പെട്ടു.
കടയുടമ 2000 രൂപ നൽകി.ബാക്കി തുക വാങ്ങാൻ വീണ്ടും എത്തിയപ്പോൾ സംശയം തോന്നി പൊലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments