Latest News
Loading...

മൂന്നിലവ് സെൻ്റ് മേരിസ് പള്ളിയിൽ നാളെ തിരുന്നാൾ കൊടിയേറും




മൂന്നിലവ് സെൻ്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാളിന് നാളെ കൊടിയേറും. ഉച്ച കഴിഞ്ഞ് 3.45 ന് വികാരി റവ. ഫാദർ മാത്യു കാവനാടിമലയിൽ കൊടിയേറ്റ്കർമ്മം നിർവഹിക്കും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും കുറവിലങ്ങാട് വിൻസൻഷൻ ആശ്രമം സൂപ്പെരിയാർ റവ ഫാദർ ജോമോൻ കരോട്ടു കാർമികത്വം വഹിക്കും

 

കുർബാനയ്ക്കുശേഷം സെമിത്തേരി സന്ദർശനം ഓപ്പിസ് . ആറിന് സ്നേഹവിരുന്ന് ഏഴിന് പാലാ കമ്മ്യൂണിക്കേഷൻസ് നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ. പതിനെട്ടാം തീയതി വൈകിട്ട് 4 30ന് വിശുദ്ധ കുർബാന നൊവേന സന്ദേശം തുടങ്ങിയ ചടങ്ങുകൾക്ക് നെല്ലാപറ സെൻ്റ് മേരിസ് ചർച്ച് വികാരി റവ.ഫാ തോമസ് കൊച്ചോടയ്ക്കൽ കാർമ്മികത്വം വഹിക്കും. 6.30ന് കൂട്ടക്കല്ല് പന്തലിലേക്ക് പ്രദക്ഷിണം. ശാന്തിഗിരി സെൻ്റ് ജോസഫ് പള്ളിവികാരി റവ ഫാ ജോർജ്ജ് കാവും പുറത്ത് ലദീഞ്ഞിന് നേതൃത്വം നൽകും. 



19 തിയതി രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥന 7 ന് വി.കുർബാന തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ. ഉച്ച കഴിഞ്ഞ് 3 ന് ചെണ്ടമേളം3.30 ന് ബാൻ്റ് മേളം. 4 ന് ഇരവിമംഗലം നിത്യസഹായ മാതാ പള്ളി വികാരി റവ. ഫ. ജോസഫ് തെരുവിലിൻ്റെ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന. തുടർന്ന് ടൗൺ കുരിശ് പള്ളിയിലേക്ക് ' തിരുനാൾ പ്രദക്ഷിണം. ലദീഞ്ഞ്, സന്ദേശം - സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പാൾ റവ ഡോ കുര്യാകോസ് കാപ്പിലിപറമ്പിൽ . 9.30ന് സമാപന പ്രാർത്ഥന തുടർന് ചെണ്ട ബാൻ്റ് ഡിസ്പ്ലെ. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments