മൂന്നിലവ് പഞ്ചായത്തിലെ 12-ാം വാര്‍ഡ് പുതുശ്ശേരിയിലെ മെമ്പര്‍ അജിത്ത് ജോര്‍ജ് സാങ്കേതികത്വവും തെറ്റിദ്ധാരണയും പറഞ്ഞ് ഒരാഴ്ചയോളം ജല വിതരണം തടസപ്പെടുത്തിയതായി പരാതി. പുതുശ്ശേരി കുടിവെള്ള പദ്ധതിക്കായി 2 കിണറുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് സംഭരണികളും നിര്‍മ്മിച്ചിട്ടുണ്ട്. ധാരാളം ശുദ്ധജലം ലഭിക്കുന്നതാണ് ഈ രണ്ട് കിണറുകളും .
തന്റെ വാര്‍ഡിലെ ഒരു സ്വകാര്യ വ്യക്തിയുമായുള്ള വൈരാഗ്യമാണ് തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്ന് BJP പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് മനസിലാക്കിയ സാഹചര്യത്തില്‍ വെള്ളമില്ല എന്ന് മെമ്പര്‍ തെറ്റിദ്ധരിപ്പിച്ച് നടന്ന കിണറ്റില്‍ നിന്ന് തന്നെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറക്കുകയും ചെയ്തു. ഇതിന് ശേഷം സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും 12 അടി വ്യാസമുള്ള കിണറ്റില്‍ 5 മീറ്റര്‍ താഴ്ചയില്‍ വെള്ളം അവശേഷിക്കുന്നതായും മനസിലാക്കാന്‍ കഴിഞ്ഞു.
വാര്‍ഡ് മെമ്പര്‍ സ്വകാര്യ വ്യക്തിയുമായുള്ള വൈരാഗ്യത്തിന്റെ പേരില്‍ കുടിവെള്ളം നല്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും, വാര്‍ഡ് മെമ്പറുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സ്ഥലം സന്ദര്‍ശിച്ച BJP മണ്ഡലം ജന:സെക്രട്ടറി സതീഷ് തലപ്പുലം വ്യക്തമാക്കി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ്, പോള്‍ ജോസഫ്, മനോജ് പുളിക്കല്‍, ശ്രീകല ബിജു, ബിജു വെട്ടത്തുപാറ, പ്രദീഷ് പുളിക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments