സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുന്നതിനെതിരെ സെറ്റോ സംഘടനകൾ ജനുവരി 22 ന് നടത്തുന്ന സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഡോ. സി.ടി അരവിന്ദ് കുമാറിന് പണിമുടക്ക് നോട്ടീസ് നൽകി.19 ശതമാനം കുടിശിക ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന ജീവനക്കാർ പണിമുടക്കുന്നത്.
സർവകലാശാലകളിൽ ശമ്പളവും പെൻഷനും മറ്റു ദൈനംദിന ചെലവുകളും പോലും നിർവഹിക്കാൻ പറ്റാത്തവിധം സാമ്പത്തിക സ്ഥിതി രൂക്ഷമാണ് .സർക്കാർ പ്ലാൻ വിഹിതം നേർപകുതി വെട്ടിക്കുറച്ചു. നോൺ പ്ലാൻ ഗ്രാന്റ് വിഹിതം വലിയ അനിശ്ചിതാവസ്‌ഥയിലായി. എം ജി സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങൾ സി-പാസ് സൊസൈറ്റിക്ക് തീറെഴുതി വരുമാനസ്രോതസ്സുകൾ സഹിതം ഇല്ലാതാക്കുന്ന സ്ഥിതി ആക്കിയെന്നും എംപ്ലോയീസ് യൂണിയൻ നേതാക്കൾ ആരോപിച്ചു.
എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ എസ്, ജനറൽ സെക്രട്ടറി ജോസ് മാത്യു, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, നേതാക്കളായ എൻ നവീൻ, എസ് പ്രമോദ്, ബിനോയ് സെബാസ്റ്റ്യൻ,കെ വി അരവിന്ദ്, ജെ ഐസക്ക്, ബി അർച്ചന എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments