Latest News
Loading...

'ജാലക'ത്തിന് തുടക്കമായി



 മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ജാലകം, ചരിത്ര-പൈതൃക പ്രദർശനത്തിന്റെ  ഉദ്ഘാടനം കോളേജ് മാനേജരും സി.എസ്.ഐ ഈസ്റ്റ് കേരള  മഹായിടവക ബിഷപ്പുമായ  റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് തിരുമേനി നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. 




മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്,കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി എസ്., കോളേജ് ബർസർ റവ. സൈമൺ പി.ജോർജ്, ചീഫ് ക്യൂർറ്റർ. കെ. ജെ ജോസഫ്,പഞ്ചായത്ത് മെമ്പർമാരായ  അനുരാഗ് പാണ്ടിക്കാട്, . ഡെൻസി ബിജു, പ്രോഗ്രാം കൺവീനർമാരായ ഡോ. ബീന പോൾ, .ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു. കോട്ടയം പാർലമെന്റ് അംഗം ശ്രീ ഫ്രാൻസിസ് ജോർജ് എം. പി പ്രദർശനം സന്ദർശിച്ചു.




അപൂർവ്വ നാണയ ശേഖരം, അമൂല്യ സ്‌റ്റാമ്പ് ശേഖരം, പുരാവസ്തു‌ പ്രദർശനം, സാംസ്‌കാരിക മേള, വാഹന പ്രദർശനം, വിദ്യാഭ്യാസ പ്രദർശനം, നാടൻ പാട്ട് ,പൈതൃക മ്യൂസിയം, വിവിധകലാപരിപാടികൾ,അക്വേറിയം, ഔഷധത്തോട്ടം എന്നിവയെല്ലാം ചേരുന്ന ആകർഷകമായ ദൃശ്യാനുഭവം നൽകുന്ന ചരിത്ര പ്രദർശന വേദിയിൽ   ഒരുക്കിയിട്ടുള്ളത്. ചരിത്ര-പൈതൃകപ്രദർശനത്തിൽ സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. നാളെയും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments