Latest News
Loading...

സ്‌കൂള്‍ ഗ്രൗണ്ട് സംരക്ഷണഭിത്തി ഉദ്ഘാടനം നടത്തി



 സംസ്ഥാന ഇറിഗേഷന്‍ വകുപ്പില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച, പെരിങ്ങുളം സെന്റ്  അഗസ്റ്റിന്‍സ് ഹൈസ്‌കൂളിന്റെ സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഭാഗം മീനച്ചിലാര്‍ സംരക്ഷണഭിത്തിയുടെ  ഉദ്ഘാടനം  പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  നിര്‍വഹിച്ചു. 




സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് മടുക്കാവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിക്കുകയും  വാര്‍ഡ് മെമ്പര്‍  പി യു വര്‍ക്കി ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു . സ്‌കൂള്‍ ലീഡര്‍ കുമാരി അന്ന ആദര്‍ശ് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments