Latest News
Loading...

തലചായ്ക്കാൻ ഒരിടത്തിന്റെ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ ചടങ്ങ്



പാല മരിയസദനത്തിന്റെ ഓൾഡേജ് ഹോം പ്രോജക്ട് ആയ തലചായ്ക്കാൻ ഒരിടത്തിന്റെ രണ്ടാമത്തെ വീടിന്റെ  തറക്കല്ലിടൽ ചടങ്ങ്  ഇടപ്പാടി സെൻറ് ജോസഫ് ചർച്ച് വികാരി റവ ഫാ. അഗസ്റ്റിൻ കച്ചിറമറ്റം നിർവഹിച്ചു. മരിയ സദനത്തിന്റെ ഈ പ്രോജക്ടിലുള്ള ആദ്യ വീട് മുത്തോലി പന്ത തലയിൽ രണ്ടു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. 




ഇടപ്പാടിയിൽ മച്ചിയാനിക്കൽ തോമസ് മരിയ സദനത്തിലേക്ക് സംഭാവനയായി നൽകിയ സ്ഥലത്താണ് ഈ ഹോം നിർമ്മിക്കുന്നത്. ഒരു  അഭ്യൂതാകാംക്ഷിയുടെ സഹായത്തോടെയാണ് കെട്ടിട നിർമ്മാണം നിർമ്മാണം ആരംഭിക്കുന്നത്.  



ഫാ അഗസ്റ്റിൻ കച്ചിറമറ്റം, സന്തോഷ്‌ മരിയസദനം ഭരണങ്ങാനം പഞ്ചായത്ത് വാർഡ് മെമ്പർമാരായ രാഹുൽ ജി. സോബി സേവ്യർ  കൂടാതെ ജോഷി പൊൻപുലരി, തോമസ് മച്ചിയാനിക്കൽ, ബൈജു കൊല്ലംപറമ്പിൽ ഡേവിസ് പാലത്ത് എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments