Latest News
Loading...

മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികവും ശതാബ്ദി സമ്മേളനവും ശനിയാഴ്ച



പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികവും ശതാബ്ദി സമ്മേളനവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജല വിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൂര്‍വവിദ്യാര്‍ഥി കൂടിയായ ഫാദര്‍ ജോര്‍ജ് കടുപ്പാറയില്‍ ശതാബ്ദി സ്മരണിക അവതരണം നിര്‍വഹിക്കും.



ആന്റണി എംപി ശതാബ്ദിസ്മരണിക പ്രകാശനം ചെയ്യും. അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുതിര്‍ന്ന പൂര്‍വ്വ അധ്യാപകരെയും അനധ്യാപകരെയും പൂര്‍വ വിദ്യാര്‍ത്ഥികളെയും ആദരിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തും. 



ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജില്ലാ  പഞ്ചായത്തംഗം പി.ആര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, വാര്‍ഡ് മെമ്പര്‍മാരായ മിനിമോള്‍ ബിജു റെജി  ഷാജി, പി ജി ജനാര്‍ദ്ദനന്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് ചെറുകര കുന്നേല്‍, ഹെഡ്മാസ്റ്റര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാബു പൂണ്ടിക്കുളം, ജോര്‍ജുകുട്ടി  തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments