പാലാ മഹാത്മാഗാന്ധി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 155 മത് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജീമോന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍,വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു.
എസ്എസ്എല്‍ സി പരീക്ഷയില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോമെന്റുകളുടെ വിതരണവും കലാകായികരംഗത്ത് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം സ്വന്തമാക്കിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും സ്‌കൂള്‍തല പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.
എസ് എം സി ചെയര്‍മാന്‍ ശിവദാസ് ജി ;പിടിഎ വൈസ് പ്രസിഡണ്ട് കെ.എന്‍ സുകുമാരന്‍, പി ടി എ പ്രസിഡന്റ് ശ്രീകല എസ്;സ്റ്റാഫ് സെക്രട്ടറി രാജന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രിന്‍സിപ്പാള്‍ ജയകുമാരി വി ആര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ നൗഷാദ് എ കെ കൃതജ്ഞതാ രേഖപ്പെടുത്തി.തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments