Latest News
Loading...

വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും



ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ നാല്പത്തിരണ്ടാം വാർഷിക ആഘോഷവും സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപിക കൊച്ചുറാണി പി. മറ്റത്തിന് യാത്രയയ്പ്പും വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാൾ മോൺ ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും 


ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ - ബ്ലോക്ക് മെമ്പർ മിനി സാവിയോ - അധ്യാപക പ്രതിനിധികളായ ജിജി ജോസഫ് ജീനാ റോസ്ജോൺപിടിഎ പ്രസിഡന്റ് ബിജു കല്ലിടുക്കാനി അൽഫോൻസ് സജി അനന്യ ബിനോയി തുടങ്ങിയവർ പ്രസംഗിക്കും - തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments