കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുത്തോലി യൂണിറ്റിന്റെ 33 മത് വാർഷിക സമ്മേളനം നടന്നു. പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്.ksspu കോട്ടയം ജില്ലാ പ്രസിഡണ്ട് ജോസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചെറുതാഴത്ത് സി എസ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ksspu മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് T.J.അ ബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് A. R.സുന്ദരേശൻ അനുസ്മരണ പ്രസംഗം നടത്തി. ജോയിൻ സെക്രട്ടറി സി.എസ് ഉല്ലാസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി CS. ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ളാ ലം ബ്ലോക്ക് സെക്രട്ടറി കെ.ജി വിശ്വനാഥൻ, മുൻ പ്രസിഡന്റ് ജോഷി സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഝാൻസി സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ചു. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments