Latest News
Loading...

മാണിസാറിന്റെ കാര്‍ കാരുണ്യസന്ദേശവുമായി വീണ്ടും നിരത്തിലിറങ്ങുന്നു



സംസ്ഥാനത്തുടനീളം ചീറിപാഞ്ഞ് നടന്ന കെ.എം മാണിയുടെ ഇന്നോവ കാര്‍ വീണ്ടും രാജ്യമൊട്ടാകെ പര്യടനത്തിനിറങ്ങുന്നു. കെഎം മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണിയാണ് ഇത്തവണ വാഹനത്തിലുണ്ടാവുക. സ്തനാര്‍ബുദത്തിനെതിരെയുള്ള സന്ദേശവുമായാണ് കെഎം മാണിയുടെ കെഎല്‍ 06- 1616 ഇന്നോവ കാര്‍ രാജ്യമൊട്ടാകെ സഞ്ചരിക്കുക. കാരുണ്യസന്ദേശയാത്രയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ നടി മിയ ജോര്‍ജ്ജ് അനാവരണം ചെയ്തു. 




കെ.എം മാണിയുടെ കാരുണ്യമനസിനൊപ്പമുള്ള യാത്രയാണിതെന്ന് നിഷ പറയുന്നു. അതുകൊണ്ടാണ് ഈ യാത്രയ്ക്ക് കാരുണ്യ സന്ദേശയാത്ര എന്ന പേര് നല്കിയത്. സ്തനാര്‍ബ്ബുദ ബോധവല്കരണ യജ്ഞമാണ് ലക്ഷ്യം. ഈ രോഗത്തെ കുറിച്ച് സത്രീകള്‍ സ്വയം ബോധമുള്ളവരാകേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടാണ് ഈ യാത്രയെന്നും നിഷ പറയുന്നു. 


തിരുവന്തപുരത്ത് നിന്നും നാളെ യാത്രയ്ക്ക് തുടക്കമാകും. രാവിലെ 11.15ന് ഗവ. വിമന്‍സ് കോളേജില്‍ നിന്നാരംഭിക്കുന്ന യാത്ര ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്യും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments