കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. തലനാട് തറപ്പേൽ ഔസേപ്പച്ചൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ, അഡ്വ ബിജു ഇളംതുരുത്തിയിൽ മാത്തുകുട്ടി കുഴിഞ്ഞാലിൽ, ജോണി ആലാനി, വൽസമ്മ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments