തീർത്ഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വി. സെബാസ്റ്റ്യനോസ് സഹദായുടെ ദർശന തിരുനാൾ ജനുവരി 15 , 16 തീയതികളിൽ നടക്കും. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ജനുവരി 13 വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും. റവ. ഫാദർ ജോസഫ് പുത്തൻപുര നവീകരണ ധ്യാനം നയിക്കും.
പതിനഞ്ചാം തീയതി വൈകുന്നേരം മൂന്നിന് വിശുദ്ധരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. ഇടവകയുടെ 5 കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണങ്ങൾ വൈകുന്നേരം അഞ്ചുമണിയോടെ പള്ളി കുരിശും തൊട്ടിയിൽ സംഗമിക്കും. തിരിവെഞ്ചിരിപ്പിനെ തുടർന്ന് വിശുദ്ധന്റെ തിരുസുരൂപം ചെറിയ പള്ളിയിൽ നിന്നും പ്രദിക്ഷണമായി കൊണ്ടുവന്ന് ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാദർ മൈക്കിൾ നടുവിലെകൂറ്റ് കാർമികത്വം വഹിക്കും. പ്രദക്ഷിണത്തെ തുടർന്ന് രാത്രി 9.45 ന് ചെണ്ട ബാൻഡ് ഫ്യൂഷൻ അരങ്ങേറും.
പ്രധാന തിരുനാൾ ദിനമായ ജനുവരി 16ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ മുഖ്യകാർമികനാകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ക ഴുന്ന് എഴുന്നള്ളിക്കൽ എന്നിവ നടക്കും. രാത്രി ഏഴിന് ജാസി ഗിഫ്റ്റ്, ഗായത്രി നായർ, റഹ്മാൻ പത്തനാപുരം എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്. ജനുവരി 20 തിങ്കളാഴ്ച ഇടവകക്കാരുടെ തിരുനാൾ ദിനചടങ്ങുകളോടെ തിരുനാൾ ചടങ്ങുകൾക്ക് സമാപനമാകും.
ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര , സഹവികാരി ഫാ. ഐസക് പെരിങ്ങാമല, കൈക്കാരൻ ബേബി ഈരൂരിക്കൽ, പ്രസുദേന്തിമാരായ ടോജു പൂവേലിൽ,ബെന്നി നടുവിലേക്കുറ്റ്, കുര്യാച്ചൻ കിഴക്കേടത്ത്, കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ബിനു വള്ളോം പുരയിടം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments