പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഈറ്റക്കുന്നിൽ H ഗ്രേഡ് മാലിന്യ സ്റ്റോറേജ് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ നാളെ നടക്കും. വൈകിട്ട് അഞ്ചിന് ഈറ്റക്കുന്ന് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ വാർഡ് മെമ്പർ മേരി തോമസ് അധ്യക്ഷത വഹിക്കും.
പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ എബി ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തും. ഹസാർഡസ് ലെവലിൽ ഉള്ള മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments