പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണോമസിൽ വച്ച് നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷവിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ മദ്രാസ് യൂണിവേഴ്സിറ്റി ജേതാക്കളായി. മദ്രാസ് യൂണിവേഴ്സിറ്റി എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് കേരള യൂണിവേഴ്സിറ്റിയെ തകർത്താണ് അഖിലേന്ത്യ അന്തർ സർവകലാശാല കിരീടം ചൂടിയത്. സ്കോർ 25-21, 25-20, 25-22.
വെങ്കല മെഡൽ പോരാട്ടത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ കീഴടക്കി. സ്കോർ 25-16, 25-21, 25-19.
ടൂർണമെന്റിലെ മികച്ച അറ്റാക്കറായി മദ്രാസ് യൂണിവേഴ്സിറ്റിയുടെ ജെറി ഡാനിയേലിനെയും, ബെസ്റ്റ് സെറ്ററായി നെഞ്ചിൽ സൂര്യയും, വെസ്റ്റ് ലിബറോ ആയി കേരള യൂണിവേഴ്സിറ്റിയുടെ സഞ്ജയ് മണികണ്ഠനെയും ചാമ്പ്യൻഷിപ്പിലെ താരമായി കേരള യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് ജാസിമിനെയും തിരഞ്ഞെടുത്തു.
കെ.ടി സേവിയർ ഐ ആർ എസ്, പ്രൊഫ ഡോ ജോജി അലക്സ്, ഡോ സുമേഷ് എ എസ്, ഡോ. ബിനു ജോർജ് വർഗീസ്, ഡോ സിബി ജയിംസ്, ഡോ സാൽവിൻ കാപ്പിലി പറമ്പിൽ, ഫാ മാത്യു ആലപ്പാട്ട് മേടയിൽ എന്നിവർ ചേർന്ന് ട്രോഫികൾ നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments