അടിവാരം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ അനധികൃതമായി ആരംഭിക്കുവാൻ നീക്കം നടക്കുന്ന H ഗ്രേഡ് സ്റ്റോറേജ് യൂണിറ്റിനെതിരെ നാട്ടുകാർ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഈറ്റക്കുന്ന് ഗ്രൗണ്ടിൽ നടന്ന ജനകീയ കൂട്ടായ്മയിൽ വാർഡ് മെംബർ മേരി തോമസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ എബി പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
സേവ് അടിവാരം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. ബിബിൻ മാടപ്പള്ളി, ചെയ്യർമാൻ പി.എൻ സുകുമാരൻ പുത്തൻപുരക്കൽ, ടോമി അമ്പഴത്തുങ്കൽ ഭാരവാഹികളായ തോമസ് പി.ഡി, ബേബി കരിപ്പടത്ത്, ബേബി കടപ്ലാക്കൽ, ബേബി പന്തലാനിക്കൽ,ജൂബിൻ തറപ്പേൽ,ജിസോയി തോമസ്, ഷാജു ഐക്കരതെക്കേൽ , ജസ്റ്റിൻ കുന്നും പുറം ,
രാഷ്ട്രീയ കക്ഷി പ്രതിനിധികളായ രാജു പുത്തൻപുരക്കൽ [CPI M ബ്രാഞ് സെക്രട്ടറി ]ജോണി തടത്തിൽ [ കെ.സി എം വാർഡ് പ്രസിഡണ്ട് ] സുധീഷ് വരയാത്ത് [BJPകൺവിനർ ] ബെന്നി പുത്തൻപുര [CPI ] സന്തോഷ് കാക്കലിൽ [കോൺഗ്രസ് ] ജോബി തടത്തിൽ, എ ആർ മനോജ്, എം എൻ ശശിമുടവനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments