പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പയ്യാനിത്തോട്ടത്തിന് സമീപം ഒരേക്കർ റബർ തോട്ടം കത്തി നശിച്ചു. മുകാലക്കുന്നേൽ ജോമിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനാണ് തിങ്കളാഴ്ച മൂന്ന് മണിയോടെ തീ പിടിച്ചത്.
തോട്ടത്തിന് അര കിലോമീറ്ററോളം ദൂരത്തിൽ മാത്രമേ ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയുടെ വാഹനമെത്തിയുള്ളു. തുടർന്ന് ഉദ്യോഗസ്ഥർ നടന്ന് തോട്ടത്തിലെത്തി ഫയർ ബീറ്റ് ഉപയോഗിച്ച് തീയണച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments