മേലുകാവ് കാഞ്ഞിരംകവല പാക്കപ്പുള്ളി വളവിലുണ്ടായ തീപിടുത്തത്തിൽ ഒരേക്കർ തോട്ടം കത്തിനശിച്ചു. വയലിൽ സാബുവിന്റെ തോട്ടമാണ് വെള്ളിയാഴ്ച 12.30 ഓടെ കത്തിനിശിച്ചത്. റോഡിനോട് ചേർന്ന സ്ഥലത്താണ് തീപിടിച്ചത്.
റോഡരുകിലെ ഓടയിൽ നിന്നുയർന്ന ചെറിയ തീ നിമിഷനേരംകൊണ്ട് തോട്ടത്തിലേക്ക് പടരുകയായിരുന്നു. റബർ, മലയിഞ്ചി എന്നിവ കത്തിനശിച്ചു.
ഈരാറ്റുപേട്ട അഗ്‌നിരക്ഷാസേനയും മേലുകാവ് പോലീസും സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിൽ റോഡിനോട് ചേർന്നുണ്ടായിരുന്ന കുടിവെള്ള പൈപ്പുകളും കത്തി നശിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments