Latest News
Loading...

ദനഹാ തിരുനാൾ ആചരിച്ചു



എസ്. എം. വൈ. എം  അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു.അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ റംശാ നമസ്കാരവും പ്രകാശമായ ഈശോയെ സ്തുതിച്ചുകൊണ്ട് ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. 



തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം.വൈ.എം അരുവിത്തുറ ഫൊറോനാ ഡയറക്ടർ ഫാ എബ്രാഹം കുഴിമുള്ളിൽ, ഫാ ജീമോൻ പനച്ചിക്കൽകരോട്ട്, ഫാ ജോസഫ്‌ കദളിയിൽ എന്നിവർ ചടങ്ങിന് കർമ്മികത്വം വഹിച്ചു.

 ആഘോഷമായ റംശയ്ക്ക് പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടറും ചേർപ്പുങ്കൽ BVM കോളേജ് മൾട്ടിമീഡിയ ഡിപ്പാർട്മെന്റ്  HOD യുമായ ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട് 
നേതൃത്വം നൽകി. യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ, സഹവികാരി ഫാ.ജോസഫ് കദളിയിൽ എന്നിവരും പങ്കെടുത്തു.





എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനാ പ്രസിഡന്റ്‌ ജോസ് ചാൾസ്, ജനറൽ സെക്രട്ടറി അമൽ മോൻസി, ഡെപ്യൂട്ടി പ്രസിഡന്റ് അജിൽ ബെന്നി, വൈസ് പ്രസിഡന്റ്‌ ചിന്നു. കെ. ജോസ്, എസ്. എം. വൈ. എം അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് അലക്സ്‌ മാനുവൽ, ഡോൺ ജോസഫ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments