Latest News
Loading...

CPI വെള്ളികുളം ബ്രാഞ്ച് സമ്മേളനം



 CPI വെള്ളികുളം ബ്രാഞ്ച് സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ സജിയുടെ അധ്യക്ഷതയിൽ ചേർന്നു . ജോണി പതാക ഉയർത്തി രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബിജു സ്വാഗതം ആശംസിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം  എം ജി ശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി സ:സജി അവതരിപ്പിച്ചു.  രതീഷ് പി എസ് പ്രശാന്ത് കെഎം വിനോദ് ജോസഫ് ടി ആർ ജിനു അരുൺ ഗോപാലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു



 വെള്ളികുളം ബ്രാഞ്ച് സെക്രട്ടറിയായി  സജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി ജോണിയെയും വഴിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി ജിജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി ബിജിയെയും തെരഞ്ഞെടുത്തു.  



 ഫെബ്രുവരി 23 24 തീയതികളിൽ തീക്കോയിൽ നടക്കുന്ന സിപിഐ ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും പ്രചാരണങ്ങൾ സംഘടിപ്പിക്കനും തീരുമാനിച്ചു സ : ബാബു സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments