കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ അരുവിത്തുറ ഫോറോന രൂപികരണവും യൂത്ത്കോർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പും അരുവിത്തുറയിൽ നടന്നു. അരുവിത്തുറ ഫോറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉത്ഘാടനം നിർവ്വഹിച്ചു.സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള യുവജനങ്ങൾ സജീവമാകുമ്പോൾ സമൂദായത്തിന് കരുത്താകും എന്ന് അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തിയുള്ള യുവജന കൂട്ടായ്‌മയാണ് എ കെ സി സി യൂത്ത് കൗൺസിൽ എന്ന് അദേഹം സൂചിപ്പിച്ചു.
അരുവിത്തുറ മേഖല പ്രസിഡൻ്റ് സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപത ജനറൽ കോർഡിനേറ്റർ അജിത് അരിമറ്റം, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, മേഖല സെക്രട്ടറി ടോമിച്ചൻ പഴയമഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കൗൺസിൽ കോർഡിനേറ്റർമരായി 10 അംഗ സമിതിയെ തിരഞ്ഞെടുത്തു. ഡോ. തോമസ് പുളിക്കൻ അരുവിത്തുറ ജനറൽ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. കോർഡിനേറ്റർമാരായി ജോബി ജോസഫ് കൂട്ടിയാനിയിൽ തിടനാട്, ഷിജോ തോമസ് കയ്യാണിയിൽ മണിയംകുളം, മാത്യൂസ് ജോൺസൺ വീട്ടിയാങ്കൽ മൂന്നിലവ്,റോബിൻ പോൾ പെരിയത്ത് വാരിയാനിക്കാട്, ജോബിൻസ് അരിമറ്റം ചേന്നാട്, ആന്റോച്ചൻ ജെയിംസ് പുന്നത്താനത്ത് വാകക്കാട്, മെൽബി ജേക്കബ് കിഴക്കേ വയലിൽ തിടനാട്,സുബിൻ തോമസ് പയസ്‌മൗണ്ട്, ബെന്നിസൺ സണ്ണി മണ്ണാറാകത്ത് അരുവിത്തുറ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments