Latest News
Loading...

കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം.



പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം. കാർ യാത്രക്കാരായ പ്ലാശനാൽ സ്വദേശികളായ വിൻസൻ്റ് ( 67 ) സെലിൻ (64 ) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. 



തൊടുപുഴയിൽ നിന്നും പ്ലാശനാലിന് പോവുകയായിരുന്ന വിൻസൻ്റ് സഞ്ചരിച്ചിരുന്ന വണ്ടിയുടെ പുറകിൽ അതേ ദിശയിൽ സഞ്ചരിച്ച മണർകാടുള്ള ആൾ ഓടിച്ച വണ്ടി ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാർ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments