Latest News
Loading...

12-ാം മൈലിൽ അപകടം. നിരവധി പേർക്ക് പരിക്ക് '


 പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ശബരിമല ഭക്തർ സഞ്ചരിച്ച ഇന്നോവ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് ബസ്സിലിടിച്ച് അപകടമുണ്ടായത്. ഇന്നോവയിൽ യാത്ര ചെയ്ത ചിലരുടെ നില ഗുരുതരമാണ് .ശബരിമല തീർഥാടനയാത്ര കഴിഞ്ഞ് തിരികെ വന്നവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 



രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ബസ്സിൽ യാത്ര ചെയ്തിരുന്നവർക്കും അപകടത്തിൽ പരിക്കുണ്ട്. നിസ്സാര പരിക്കേറ്റ ഇവർ പല ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് . കാറിലുണ്ടായിരുന്നവരെയും പാലായിലെ ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 




അപകടത്തെ തുടർന്ന് പാലാ പൊൻകുന്നം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാല ഫയർഫോഴ്സ് എത്തി റോഡിൽ പരന്ന ഡീസൽ കഴുകി വൃത്തിയാക്കി. പാലാ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. കാറിന്റെ മുൻ ഭാഗം മുഴുവൻ തകർന്നിട്ടുണ്ട്. പൊൻകുന്നത്തേക്ക് പോവുകയായിരുന്ന നിരപ്പേൽ സ്വകാര്യ ബസ്സിലാണ് കാർ ഇടിച്ചു കയറിയത്. 



 ഈ അപകടം നടക്കുന്നതിന് ഏതാനും മിനുറ്റുകൾ മുമ്പ് രണ്ടു വാഹനങ്ങൾ ഇവിടെ കൂട്ടിയിടിച്ചിരുന്നു.പാലാ പൊൻകുന്നം റോഡിൽ പച്ചത്തോടിൽ 2 ദിനം മുൻപ്പ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഈ പാതയിൽ ഉണ്ടാകുന്നുണ്ട്

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments