ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കൊണ്ടൂര്‍ ഭാഗത്ത് നെല്ലന്‍കുഴിയില്‍ വീട്ടില്‍ ആദര്‍ശ് (31) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി അമിതവേഗതയില്‍ കാര്‍ ഓടിച്ചു കൊണ്ടുവന്ന് ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് വച്ച് റോഡരികില്‍ നിന്നിരുന്ന ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ അബ്ദുല്‍ഖാദറിനെയും, ഇയാളുടെ സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ഖാദര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്തു.
അപകടത്തില്‍ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ ആദര്‍ശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ ദീപു ടി. ആറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments