ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വിദ്യാർത്ഥികളുടെ തൊഴിലധിഷ്ഠിതമായ പരിശീലനത്തിനായി B-HUB ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും തന്റെ കഴിവ് കണ്ടെത്താനും അതിൽ വൈദഗ്ദ്ധ്യം നേടാനും അതിൽ പരിശീലനം കൊടുക്കാനും തൊഴിൽ നേടി സമ്പാദിക്കാനും B-HUB കുട്ടികളെ സഹായിക്കുന്നു. വ്യവസായ സ്ഥാപനങ്ങളെ കോളേജിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം. സിലബസിൽ ഇല്ലാത്തതും എന്നാൽ ഓരോ സ്ഥാപനത്തിലും ജോലി ചെയ്യാൻ ആവശ്യവുമായ കാര്യങ്ങൾ പഠിക്കാനുള്ള ഇടമാണിത്. ഇവിടെ കൊള്ളാബ്രേറ്റീവ് ലേണിംഗിനുള്ള സൗകര്യം ഉണ്ട്. പ്രായഭേദമെന്യേ ഏതു വിഷയവും ഒന്നിച്ചിരുന്നു പഠിക്കാം. ഇവിടെ വിദ്യാർത്ഥികൾക്ക് പ്രൊജക്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള കൗൺസലിങ് ലഭിക്കും. എല്ലാ മാസവും വിവിധ കമ്പനികളുടെ റിക്രൂട്മെന്റ് നടത്തും. ജോബ് അറ്റ് ഹോമിന് വീട്ടിൽ അസൗകര്യമുള്ളവർക് ഇവിടെ വന്നിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം നൽകും.
ഈ പ്രദേശത്തുള്ളവരും അറിയപ്പെടുന്നവരും എന്നാൽ പുറത്തു ജോലി ചെയ്യുന്നവരുമായ ആളുകൾ പാലായിൽ വരുമ്പോൾ അവരുമായി സംവദിക്കാനുള്ള അവസരം When at Pala എന്ന പ്രോഗ്രാമിലൂടെ ഇവിടെ ഉണ്ടാവും. ഈ കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല പുറത്തുനിന്നുള്ളവർക്കും പ്രായ ഭേദം ഇല്ലാതെ ഇവിടെ നടുക്കുന്ന വിവിധ വിഷയങ്ങളിൽ ഉള്ള കോഴ്സുകളിൽ പങ്കുചേരാം. B-HUB ൽ അംഗങ്ങൾ ആകുന്നവർക് എല്ലാ പ്രോഗ്രാകളിലും പങ്കുചേരാം. ഫെബ്രുവരിയിൽ 20 പ്രോഗ്രാമുകൾ നടത്തുന്നു ചുരുക്കത്തിൽ ഈ പ്രദേശത്തുള്ളവരുടെ നൈപ്പുണ്യവികസന സെന്റർ ആണ് B-HUB. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന Bloombloom എന്ന സഹകരണത്തോടെയാണ് B-HUB പ്രവർത്തിക്കുന്നത്.
ഭാവിയ്ക്കായി പറന്നു പോവാതെ അരികത്തു തന്നെ അവസരങ്ങൾ എത്തിക്കാൻ, പാലായിൽ ഒരു ടാലെന്റ്റ് എക്കോസിസ്റ്റം പടുത്തുയർത്തുവാൻ ഇവിടെ ഒരു കൂട്ടായ പ്രവർത്തനമാരംഭിക്കുകയാണ്. ഒരു വശത്തു അനേകം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മറു വശത്തു കമ്പനികൾക്ക് നൈപുണ്യമുള്ള ആൾക്കാരെ കിട്ടുന്നില്ല. ജോലി ഇല്ലാതെ യുവത വലയുന്നു. ഈ അന്തരം കുറക്കാനുള്ള ഒരു നൂതന മാതൃകയുമായി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജ് ബി-ഹബ് ആരംഭിക്കുകയാണ്. ബിവിഎം കോളേജും കോളാബോറേറ്റിവ് ലേർണിംഗ് പ്ലാറ്റ്ഫോമായ ബ്ലൂംബ്ലും-ഉം ചേർന്നനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാലാ പോലെ ഗ്രാമപ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് എക്സ്പോഷർ കിട്ടാനുള്ള സാദ്ധ്യതകൾ കുറവാണ്. ബി-ഹബ് വഴി ഇതിനൊരു പരിഹാരം ആവുകയാണ്. കുട്ടികൾക്ക് അവരുടെ അഭിരുചികളും ഇഷ്ടങ്ങളും മനസ്സിലാക്കുവാനും അവ പരിപോഷിപ്പിക്കാനും അതിൽ ഒരു മികച്ച ഭാവി വളർത്തിയെടുക്കാനും ഉതകുന്ന രീതിയിലാണ് ബി-ഹബ് വിഭാവനം ചെയ്യിരിക്കുന്നത്. കുട്ടികൾക്ക് അവർക്ക് നേരായ മാർഗദർശനം നൽകുകയും, അവരുടെ മികവുകൾ പുറത്തു കൊണ്ടുവരാനും സാധിക്കുന്ന, അവരുടേതെന്നു അവർ കരുതുന്ന നൂതന ഇടങ്ങളാണ് ആവശ്യം എന്നതാണ് ബി-ഹബ്ബിന്റെ പരമപ്രധാന സങ്കല്പം.
കുട്ടികൾക്ക് മാത്രമല്ല ഏതു പ്രായക്കാർക്കും ബി-ഹബ്ബിൽ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ബി-ഹബ് ഒരു കോ-വർക്കിംഗ്, കോ-ലേർണിംഗ് ഹബ്ബാണ്. ആദ്യ ഘട്ടത്തിൽ 10000 sqft സ്പേസ് ആണ് ഇതിനായി നിർമിക്കുന്നത്. കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും ഫ്രീലാൻസർമാർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപയോഗിക്കാൻ പാകത്തിനാണ് ബി-ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അവരുടെ വീടിന് അരികിൽ തന്നെ distraction ഇല്ലാതെ ജോലി ജോലി ചെയ്യാനുള്ള സൗകര്യം. കുട്ടികൾക്ക് പ്രൊജക്റ്റ് ചെയ്യാൻ, ഇന്റേൺഷിപ് ചെയ്യാൻ, നൈപുണ്യ വികസനം, പ്രാക്ടിക്കൽ എക്സ്‌പീരിയൻസ് വികസിപ്പിക്കാൻ, കഴിവുള്ളവർക്ക് പഠനത്തോടൊപ്പവും പഠനം കഴിഞ്ഞും ജോലി ചെയ്യാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനുമുള്ള സൗകര്യം ഒരുക്കാനും ബി-ഹബ് വഴി സാധിക്കുന്നതാണ്. വിവിധ കമ്പനികളുമായും പാലയിലെയും പരിസര പ്രദേശങ്ങളിലും ഉള്ള വിദ്യാലയങ്ങളുമായി സഹകരിച്ചാവും ഈ എക്കോസിസ്റ്റം മറ്റു വിദ്യാലയങ്ങളെ വികസിപ്പിക്കുക.
ഡിസംബർ 14-നു നടന്ന ബി-ഹബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ചു EY ഗ്ലോബൽ ഡെലിവറി സർവീസ് ഇന്ത്യ ലീഡർ റിച്ചാർഡ് ആന്റണി, US ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയായ വിസ്റ്റിയോൺ കോർപറേഷൻ ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് ബിനോയ് മേലാട്ടു കൂടാതെ 10 ഓളം ഗ്ലോബൽ ലീഡേഴ്സ്‌സ് പങ്കെടുത്തു. 10 ഓളം ഫ്യൂച്ചർ ടെക്നോളോജികൾ ആയിരത്തിത്തൊളം വരുന്ന കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന സഭയിൽ പ്രസന്റ് ചെയ്തു.
പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ തോണിക്കുഴി, ഫൗണ്ടറും സിഇഒയുമായ ആർ അഭിലാഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments