Latest News
Loading...

വിവിധ അപകടങ്ങളില്‍ 3 പേര്‍ക്ക് പരുക്കേറ്റു.



ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും കാര്‍ അപകടത്തിലുമായി 3 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയില്‍ ചേനപ്പാടി ഭാഗത്താണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍  ചേനപ്പാടി സ്വദേശി പി.എസ്.വിശാഖിന് (28) പരുക്കേറ്റു. 



കാര്‍ മതിലില്‍ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ പ്രദീപ്  ( 46), ഷീജ (  45) എന്നിവര്‍ക്കും പരുക്കേറ്റു. ട്രിപ്പിള്‍ ഐ.ടിയില്‍ വന്നു മടങ്ങുന്നതിനിടെ കുമ്പാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇരു അപകടങ്ങളിലും പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments