ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജിൻസൺ ആന്റോ ചാൾസിനെ പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും ബിഷപ് ആദരിച്ചു.
വളരെ ശ്രദ്ധേയമായ ഒരു രാജ്യത്ത് ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ചു നിന്നു കഠിനാധ്വാനത്തിലൂടെയാണ് ജിൻസൺ ആന്റോ ചാൾസ് മന്ത്രി പദവിയിൽ എത്തിയത്.അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ ആ രാജ്യത്തിന്റെ താക്കോൽ സ്ഥാനത്ത് ഉള്ളതാണെന്നതും അഭിമാനം പകരുന്നതായി ബിഷപ് പറഞ്ഞു.
കഠിനാധ്വാനത്തിലൂടെ പരിശ്രമിച്ചാൽ നമുക്കുള്ള സ്ഥാനം എവിടെയും കാണുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജിൻസൺ ആന്റോ ചാൾസ് പറഞ്ഞു.നഴ്സിംഗ് മേഖലയിൽ നിന്നാണ് മന്ത്രി പദവിയിൽ എത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് താൻ ഒരു നഴ്സാണെന്നു പറഞ്ഞ് ജനങ്ങളെ സമീപിച്ചപ്പോൾ ഏറെ സ്വീകാര്യത ലഭിച്ചതതായും അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments