പാലാ നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട നടക്കൽ വെള്ളപ്പറമ്പിൽ റിയാസ് സഫീർ (24), നടക്കൽ പത്തായപ്പടി പേരമ്പലത്തിൽ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പിടിയിലായത്. 0.94 ഗ്രാം MDMA ആണ് പിടിച്ചടുത്തത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, പാലാ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മഹാറാണി ജംഗ്ഷന് സമീപം വച്ച് എം.ഡി.എം.എ യുമായി ഇവരെ പിടികൂടുന്നത്. പാലാ സ്റ്റേഷൻ എസ്.ഐ ബിനു, എ.എസ് ഐ മാരായ ടൈറ്റസ്, അഭിലാഷ്, ജിനു സി.പി.ഓ മാരായ സുരേഷ്ബാബു, ജിനു കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
മുഹമ്മദ് ഫിറോസിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments